മുണ്ടക്കയം: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎ നയിക്കുന്ന എല്‍ഡിഎഫ് പൂഞ്ഞാര്‍ നിയോജകമണ്ഡലം വികസന സന്ദേശയാത്ര ഇന്ന് പുഞ്ചവയലില്‍ സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഇടക്കുന്നത്തുനിന്ന് ആരംഭിക്കുന്ന ജാഥ നാലിന് പാറത്തോട്, 4.30ന് മുണ്ടക്കയം പുത്തന്‍ചന്ത എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 6.30ന് പുഞ്ചവയലില്‍ സമാപന സമ്മേളനം നടക്കും. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്യും.
രണ്ടു ദിവസങ്ങളിലായി തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പാതാമ്പുഴ, കൂട്ടിക്കല്‍, ഏന്തയാര്‍, പനയ്ക്കച്ചിറ, കോരുത്തോട്, മുക്കൂട്ടുതറ, എരുമേലി, ചേനപ്പാടി എന്നീ മേഖലകളിലൂടെ സന്ദേശയാത്ര നടത്തി.
ജാഥാ വൈസ് ക്യാപ്റ്റന്‍ എം.ജി. ശേഖരന്, ജാഥാ മാനേജര്‍ കെ. രാജേഷ്, സാജന് കുന്നത്ത്, ജോയി ജോര്‍ജ്, പി.എസ്. സുനില്‍, ബിനോ ജോണ്‍ ചാലക്കുഴി, കെ.ടി. പ്രമദ്, രമാ മോഹന്‍, തങ്കമ്മ ജോര്‍ജുകുട്ടി, ഷമ്മാസ് ലത്തീഫ്, ജോര്‍ജുകുട്ടി ആഗസ്തി, അലന് അഗസ്റ്റിന്, സോജന് ആലക്കുളം, ജാന്‍സ് വയലിക്കുന്നേല്‍, അഡ്വ. അബേഷ് അലോഷ്യസ്, പി.ജെ. കുര്യാക്കോസ്, ജോണിക്കുട്ടി മഠത്തിനകം തുടങ്ങിയവര്‍ പ്രസംഗിച്ചു.